എങ്ങോട്ട് തിരിഞ്ഞാലും തിരക്കിട്ട് പായുന്നവരെയാണ് കാണാനുള്ളൂ . സമയത്തിനൊപ്പം പാഞ്ഞെത്താനുള്ള തത്രപ്പടാണോ അതോ സമയത്തിനെതിരെയുള്ള സമരമാനോയെന്നു തോന്നിപ്പോകും ഈ തിരക്ക് കണ്ടാൽ.
ചെവിയിൽ ഹെഡ് സെറ്റും വെച്ചു പാട്ടു കേട്ട് പോകുന്നവർ, ഉച്ചത്തിൽ ഫോണിൽ സംസാരിച്ചു പോകുന്നവർ, വേറെ ഏതോ ലോകത്തിൽ പെട്ട് യാന്ത്രികമായി യാത്ര ചെയ്യുന്നവർ, പിന്നെ കേരളത്തിൻറെ സ്വന്തം അന്യസംസ്ഥാന തൊഴിലാളികളും. എൻറെ നാട്ടിൽ നിന്നും എറണാകുളത്തേക്കുള്ള ദൂരമാണിത്.
ഇവിടെ മുഖത്തു നോക്കി ചിരിക്കുന്നവർ കുറവാണ് . സ്വന്തം ലോകത്തിലെ തിരക്കില്പെട്ടു അലയുന്നവരാണ് എല്ലാം. ഇവിടെ വന്നിറങ്ങിയ നിമിഷം എനിക്കനുഭവപ്പെട്ടതു ഒരുതരം ശ്വസംമുട്ടലാണ്. ഈ വലിയ ലോകത്ത് ഞാൻ ഒറ്റയ്ക്കായതുപോലെ. ചുറ്റിനും തെങ്ങുപോലെ വളർന്നു നിൽ ക്കുന്ന കോണ്ക്രീറ്റ് കെട്ടിടങ്ങൾ, പുതിയതായി വളർന്നു വരുന്നവ, റോഡ് കവിഞ്ഞു ഒഴുകുന്ന വാഹന നിര, മത്സരയോട്ടം നടത്തുന്ന ചുവന്ന സിറ്റി ബസ്സുകൾ, ആകെ ബഹളമയമാണ്.
ഈ തിരക്ക് ഞാൻ ഒട്ടും പരിചയിച്ചിട്ടില്ലാത്തതിനാലാകും എനിക്കീ ബുദ്ധിമുട്ടുകൾ. തിരക്കുകളില്ലാത്ത, തുറിച്ച നോട്ടങ്ങളില്ലാത്ത, രാത്രി കാലങ്ങളെ പ്രകാശപൂരിതമാക്കുന്ന നിയോണ്‍ വെളിച്ചങ്ങളുടെ ഈ ലോകത്ത് എനിക്കു കൂട്ടിനു ഞാൻ മാത്രം...
No comments:
Post a Comment